പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2011, നവംബർ 25, വെള്ളിയാഴ്‌ച

കരനെല്‍കൃഷിയുടെ വിളവെടുപ്പ്

ടി.വി. പുരം: ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബീനമോഹന്‍ ഉദ്ഘാടനം ചെയ്തു. സിന്ധുമധു, രാകേഷ് ടി. നായര്‍, ടി. അനില്‍കുമാര്‍, സിനി ഷാജി, ഗീതാപ്രകാശന്‍, സി.ടി. ജോസഫ്, രമണന്‍കടമ്പറ, കെ.എന്‍. മോഹനന്‍, വി.വി. കനകാംബരന്‍, കെ.എ. കുട്ടപ്പന്‍, കെ.കെ. അനി, ഡോളിമാത്യു, നടേശന്‍ മണ്ണത്താനം തുടങ്ങിയവര്‍ പങ്കെടുത്തു.

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച



ടിവി പുരം പഞ്ചായത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലോറിനേഷന്‍ പരിപാടി ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കേരളാ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും, പ്രസിദ്ധ ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ. ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം പരിസര ശുചിത്വം എന്നിവയുടെ കാര്യത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടു കൂടിയ ജനകീയ കാമ്പയിന്‍ ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊതവറ സെന്റ് സേവേഴ്സ് കോളേജ്, തലയോലപ്പറമ്പ് ഡിബി കോളേജ് എന്നീ കോളേജുകളിലെ എന്‍ എസ് എസ് വോളന്റിയേഴ്സും പരിഷത്ത് ആശാ പ്രവര്‍ത്തകരും ടിവി പുരം പി എച് സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നായി എത്തിച്ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

കരിയാര്‍ സ്‌പില്‍വേ-കം-ബ്രിഡ്ജ് ശിലാസ്ഥാപനം നാടിന് ഉത്സവമായി



          കരിയാറിന് കുറുകെ കോട്ടച്ചിറയില്‍ നിര്‍മ്മിക്കുന്ന സ്​പില്‍വേ കം ബ്രിഡ്ജിന്റെ ശിലാസ്ഥാപന ചടങ്ങ് ടി.വി.പുരം, തലയാഴം, പഞ്ചായത്തുകള്‍ക്ക് ഉത്സവമായി.
           ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്​പില്‍വേ കം ബ്രിഡ്ജിന് തറക്കല്ലിട്ടത് വന്‍ പുരുഷാരത്തെ സാക്ഷിനിര്‍ത്തിയാണ്.

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കരിയാര്‍ സ്​പില്‍വേ-കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം


1187 ചിങ്ങം 8
കരിയാര്‍ സ്​പില്‍വേ-കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം സപ്തംബര്‍ നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വര്‍ഷങ്ങളായി താല്‍ക്കാലിക ഓരുമുട്ട് സ്ഥാപിക്കുന്ന ടി.വി.പുരം കോട്ടച്ചിറ ഭാഗത്ത് അന്ന് ഉച്ചയ്ക്ക് 12നാണ് മുഖ്യമന്ത്രി തറക്കല്ലിടുക. ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷനാകും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്താല്‍ സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശപ്രകാരം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സ്​പില്‍വേ നിര്‍മിക്കുന്നത്. ഓരുവെള്ളം തടഞ്ഞുനിര്‍ത്തി കൃഷിയിറക്കുന്നതിന് സ്​പില്‍വേ സഹായകമാകും.

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ജന്മാഷ്ടമിഘോഷയാത്ര






ജന്മാഷ്ടമി ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.വി.പുരം ഗ്രാമത്തില്‍ നടന്ന ഘോഷയാത്ര വര്‍ണ്ണാഭമായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ശോഭായാത്രയില്‍ കൃഷ്ണവേഷധാരികളായ കുട്ടികള്‍ കൗതുകമുണര്‍ത്തി. നിശ്ചലദൃശ്യങ്ങളിലും കൃഷ്ണലീലകള്‍ നിറഞ്ഞുനിന്നു.

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഇന്റര്‍വ്യൂ 22 ന്



1187 ചിങ്ങം 4
ടി.വി.പുരം ഗവ. സ്ക്കൂളില്‍ ഒഴിവുള്ള എച്ച്എസ്എ ഇംഗ്ലീഷ് അധ്യാപക  താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 22 നു രാവിലെ 11നു് കൂടിക്കാഴ്ചയ്ക്കു ഹാജരാവണം.

ലൈബ്രറി കെട്ടിടത്തിന് എട്ടു ലക്ഷം



1187 ചിങ്ങം 4
ടി.വി.പുരത്തെ പണ്ഡിറ്റ്  കെ.പി.കറുപ്പന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറി ആന്‍ഡ് റീഡിംങ് റൂമിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ജോസ് കെ മാണി എം പി എട്ട് ലക്ഷം രൂപ അനുവദിച്ചു. ടി.വി.പുരം പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് കോട്ടച്ചിറ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന മത്സ്യബന്ധനം തൊഴിലാക്കിയിരുന്ന ധീവര സമുദായാംഗങ്ങളുടെ വൈഞ്ജാനിക ഉന്നമനത്തിനായി 1945 ല്‍   
 സ്ഥാപിതമായ ലൈബ്രറി ഉദ്ഘാടനം ചെയ്തത് വടക്കുംകൂര്‍ രാജാവാണ്. വൈക്കം താലൂക്കിലെ ആദ്യ ലൈബ്രറിയാണിത്.
                

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും    

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 13 മുതല്‍ 20 വരെ നടക്കും. 21ന് അഷ്ടമിരോഹിണി ഉത്സവവും ആഘോഷിക്കും. എന്‍.ബി. രമേശന്‍ മുളക്കുളമാണ് സപ്താഹാചാര്യന്‍.  13ന് നാലുമണിക്ക് വിഗ്രഹഘോഷയാത്ര പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് തുടങ്ങും. 6.30ന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍നമ്പൂതിരി ഭദ്രദീപ പ്രകാശനവും ഏഴിന് മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി ധ്വജാരോഹണവും നിര്‍വഹിക്കും.  അഷ്ടമിരോഹിണി ഉത്സവദിനമായ 21ന് രാവിലെ പ്രത്യേക പൂജകള്‍, രാത്രി 9ന് നാടകം- ചെമ്പിലരയന്‍, 12.15ന് അഷ്ടമിരോഹിണി പൂജ എന്നിവയുണ്ട്.

2011, ജൂലൈ 28, വ്യാഴാഴ്‌ച

പുകയില ഉല്‌പന്നങ്ങള്‍ നശിപ്പിച്ചു

പുകയില ഉല്‌പന്നങ്ങള്‍ നശിപ്പിച്ചു




ടി.വി.പുരം: ഗ്രാമപ്പഞ്ചായത്ത് പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് പുകയില ഉല്പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചു. നിരോധിത ഉല്പന്നങ്ങളുടെയും ഹാന്‍സ്, തുളസി, പാന്‍പരാഗ് തുടങ്ങിയവയുടേതുമുള്‍പ്പെടെ 3000 പായ്ക്കറ്റുകളാണ് മിന്നല്‍പ്പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത്.


ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന മോഹനന്‍, ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസഫ് എന്നിവരുടെ നിര്‍ദ്ദേശപ്രകാാരമായിരുന്നു റെയ്ഡ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സതീഷ്, പഞ്ചായത്ത് സെക്രട്ടറി തങ്കച്ചന്‍, പഞ്ചായത്തംഗം അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടരമാരായ കൃഷ്ണകുമാര്‍, കെ.പി.സാബു, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ റജി തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

2011, ജൂൺ 4, ശനിയാഴ്‌ച

പരിസ്ഥിതി ദിനാചരണം

2010 ല്‍ നശിപ്പിക്കപ്പട്ട കണ്ടല്‍ക്കാട്.{കൊതവറ}

പരിസ്ഥിതി ദിനാചരണം
ടി.വി.പുരം: സി.എസ്സ്.ഐ ജില്ലായുവജനപ്രസ്ഥാനത്തിനന്റേയും ഇക്കോ ക്ലബ്ബിന്റേയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം ജൂണ്‍ 5 ഞായറാഴ്ച ടി.വി.പുരം പള്ളിയില്‍ നടത്തപ്പെടുന്നു. റവ.പി.സി.ജോണ്‍ പരിസ്ഥിതിസമ്മേളനം ഉദ്ഘാടനം ചെയ്യും.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ.കെ.രാജന്‍ മുഖ്യസന്ദേശവും നല്കും. തുടര്‍ന്ന് വൃക്ഷത്തൈ നടീല്‍, സന്ദേശ റാലി, സ്ക്കിറ്റുകള്‍ തുടങ്ങിയ പരിപാടികളും നടത്തപ്പെടുന്നു.

2011, മാർച്ച് 19, ശനിയാഴ്‌ച

ജീവിതശൈലീരോഗങ്ങള്‍ ,കൊതുകജന്യരോഗങ്ങള്‍, സി.ഡി. പ്രദര്‍ശനം നടത്തി


                     ടി.വി.പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 16-3-2011ബൂധനാഴ്ച ജീവിതശൈലീരോഗങ്ങള്‍കൊതുകുജന്യരോഗങ്ങള്‍ എന്നിവയെകുറിച്ച് ഗ്രാമവാസികള്‍ക്കായി സി.ഡി പ്രദര്‍ശനം നടത്തി. ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യപരിഷത്ത് തയ്യാര്‍ചെയ്ത ലഘു സിനിമയും ചിക്കുന്‍ഗുനിയതുടങ്ങിയ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് കേരളസംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാര്‍ചെയ്ത സി.ഡിയുമാണ് പ്രദര്‍ശിപ്പിച്ചത്.

2011, മാർച്ച് 10, വ്യാഴാഴ്‌ച

കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം





        ടി.വി.പുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിരകാല അഭിലാഷമായ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.2011 മാര്‍ച്ച് 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ശ്രീ.എസ്.സാനു അധ്യക്ഷത വഹിച്ചു. ഡി.സി..സി. പ്രസിഡന്റ് ശ്രീ.കെ.സി.ജോസഫ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീ. വി.ഡി.സതീശന്‍ MLA മുഖ്യ പ്രഭാഷണം നടത്തി. ഡി.സി..സി.സെക്രട്ടറി ശ്രീ.ബി.അനില്‍കുമാര്‍ സ്വാഗതവും ശ്രീ.വി.ജി.ഉണ്ണികൃഷണന്‍ കൃതഞ്ജതയും പറഞ്ഞ സമ്മേളനത്തില്‍ എ.ഐ.സി.സി മെമ്പര്‍ ശ്രീ.വി.പി.സജീന്ദ്രന്‍, കെ.പി.സി.സി മെമ്പര്‍ അഡ്വ.വി.വി.സത്യന്‍ , കെ.പി.സി.സി മെമ്പര്‍ ശ്രീ.എന്‍.എം.താഹ, ഡി.സി..സി.സെക്രട്ടറി ശ്രീ.ടി.ജെ.തോമസ്, മുന്‍ബ്ലോക്ക് പ്രസിഡന്റ് ശ്രീ.മോഹന്‍ ഡി.ബാബു, കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ്  ശ്രീ.പി.എ.ന്‍.ബാബു , തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ.പി.കെ.ദിനേശന്‍, ഡി.സി..സി. എക്സി.മെമ്പര്‍ ശ്രീ.അബ്ദുള്‍ സലാം റാവൂത്തര്‍, ഡി.സി..സി. എക്സി.മെമ്പര്‍ ശ്രീ.ടി.ടി. സുദര്‍ശനന്‍, ഡി.സി..സി. മെമ്പര്‍ ശ്രീ.അക്കരപ്പാടം ശശി, വീക്ഷണം എക്സിക്യൂട്ടീവ് എഡിറ്റര്‍  ശ്രീ.ടി.വി.പുരം രാജു, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ ശ്രീ.ആര്‍.ചന്ദ്രസേനന്‍, ശ്രീ.കെ.എസ്.ബാഹുലേയന്‍, ശ്രീ.പി.എ.സുധീരന്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.

2011, ഫെബ്രുവരി 27, ഞായറാഴ്‌ച




തോപ്പില്‍ഭാസി സാംസ്കാരികവേദി.

                             ടി.വി.പുരം:നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ സ്മരണാര്‍ഥം വൈക്കം കേന്ദ്രീകരിച്ചു രൂപീകരിച്ച തോപ്പില്‍ഭാസി സാംസ്കാരികവേദി 27/02/2011 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ടി.വി.പുരം എസ്ബിടി ഹാളില്‍ ശ്രീ.കെ അജിത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു കേരള നവോത്ഥാനവും ഇന്നത്തെ സാംസ്കാരിക മൂല്യച്യുതിയും എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷണന്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും  അംബേദ്കര്‍ പുരസ്കാരം സ്വീകരിച്ച ടി.വി.പുരംകാരനായ ആര്‍.ബിജുവിന് സ്വീകരണം നല്കികയ ചടങ്ങില്‍ ശ്രീമതി.ബീനമോഹന്‍, ശ്രീ.ആര്‍.ചന്ദ്രസേനന്‍ ,ശ്രീ.കെ..രമാകാന്തന്‍,ശ്രീ.കെ.എസ് കണ്ണാട്ട് ,ശ്രീ സാംജി ടി.വി.പുരം, ശ്രീ .പി.വി.പവനന്‍ എന്നിവര്‍ സംസാരിച്ചു.