പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2013, ജനുവരി 28, തിങ്കളാഴ്‌ച

തൊഴില്‍രഹിത വേതനം

ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം 28, 29,30 തിയ്യതികളില്‍ നടക്കും. ക്രമനമ്പര്‍ 1 മുതല്‍ 950 വരെയുള്ളവര്‍ക്ക് 28നും, 951 മുതല്‍ 1150 വരെ 29നും, 1151 മുതലുള്ളവര്‍ക്ക് 30നുമാണ് വേതനം നല്‍കുക. 11 മണിമുതല്‍ 3.30 വരെയാണ് വിതരണം.

ചെമ്മനത്തുകര ഗവ. യു.പി. സ്‌കൂളില്‍ മധുരം മലയാളം തുടങ്ങി

ചെമ്മനത്തുകര: മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി ചെമ്മനത്തുകര ഗവ. യു.പി. സ്‌കൂളില്‍ ആരംഭിച്ചു. മാതൃഭൂമിയും അനില്‍കുമാര്‍ കല്‍പ്പകശ്ശേരില്‍, മധു പുത്തന്‍തറ, പി.എന്‍.പൊന്നുമണി പാട്ടത്തറ, സജിമോന്‍ വലിയതറ വടക്കേത്തറ എന്നിവരും ചേര്‍ന്നാണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്.

സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ രാഗേഷ് ടി.നായര്‍, പ്രഥമാധ്യാപകന്‍ എന്‍.കെ.ലാലപ്പന് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എന്‍.കെ.ലാലപ്പന്‍ അധ്യക്ഷനായി. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ മനോജ് മാധവന്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ അധ്യാപിക ടി.ജി.ലീന, സ്റ്റാഫ് സെക്രട്ടറി സീമ ജെ.ദേവന്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധികളായ പ്രിന്‍സ് കറുത്തേടന്‍, ദിനേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

2013, ജനുവരി 26, ശനിയാഴ്‌ച

ഒരേ സീരിസിലും ഒരേ നമ്പരിലും രണ്ട് ലോട്ടറി ടിക്കറ്റുകള്‍.

വൈക്കം:കേരളസര്‍ക്കാര്‍ വിന്‍ വിന്‍ ലോട്ടറിയുടെ ഒരേ സീരിസിലും ഒരേ നമ്പരിലും പെട്ട ലോട്ടറിടിക്കറ്റുകള്‍.2 ടിക്കറ്റുകളും എടുത്തത് പള്ളിപ്പുറത്ത്‌ശേരി അന്നാശ്ശേരി ജേക്കബ്ബിനാണ് ഈ ഭാഗ്യ ടിക്കറ്റുകള്‍ക്ക് ഉടമയായത്.ഡബ് ള്യു വൈ 490428 എന്ന നമ്പറില്‍ ഉള്ള രണ്ട് ടിക്കറ്റുകളും ലഭ്യമായത് ഒരേ ഏജന്‍സിയില്‍ നിന്നാണ്.പെരുവയില്‍ നിന്നെടുത്ത 5 ടിക്കറ്റുകളില്‍ 2 എണ്ണമാണ് ഒരേ സീരീസില്‍ പെട്ടതാണ് എന്ന് കണ്ടത്.ചേര്‍ത്തല ഏജന്‍സിയുടേതാണ് ടിക്കറ്റ്. കെട്ടിടനിര്‍മ്മാണതൊഴിലാളിയായ ഇയാള്‍ പതിവായി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള ആളാണ്.ഇതില്‍ ഏതാണ് ഒറിജനല്‍ ഏതാണ് വ്യാജന്‍ എന്നറിയാതെ ജോസഫ് കുഴങ്ങുകയാണ്. എന്താണ് എങ്കിലും സാധാരണക്കാരനെ കബളിപ്പിക്കുന്ന ഈ ചൂതാട്ടത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് ജോസഫ്.

പള്ളിപ്രത്തുശ്ശേരി ബാങ്കിലെ അഴിമതി അന്വേഷിക്കണം: സിപിഐ എം

പള്ളിപ്രത്തുശ്ശേരി 923-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഐ എം ടി വി പുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു. ഗൃഹോപകരണ വായ്പയിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്. അംഗീകൃത കമ്പനികളുടെ ലേബലില്‍ നല്‍കുന്ന ടിവിയും ഇന്‍ഡക്ഷന്‍ കുക്കറും നിലവിലില്ലാത്ത കമ്പനികളുടെതാണ.് ഇതിന് പ്രതിഫലമായി ഒരു കാറാണ് കമീഷനായി സെക്രട്ടറിക്ക് ലഭിച്ചതത്രെ. മുക്കുപണ്ടം ബാങ്കില്‍ പണയംവച്ച് സെക്രട്ടറിയും പ്രസിഡന്റും ലക്ഷക്കണക്കിന് രൂപയാണ് തിരിമറി നടത്തിയതെന്നും ആരോപണമുണ്ട്. ഈ തുക റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണ് ചെലവഴിച്ചത്. ബാങ്കില്‍ പുതിയതായി നിയമിച്ചവരില്‍നിന്ന് 15ലക്ഷം രൂപ വീതമാണ് വാങ്ങിയത്. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ പ്രദേശങ്ങളിലുള്ള ബ്ലേഡ് ബാങ്കുകള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം. പാവപ്പെട്ട അംഗങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നതും യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ പതിവാണ്. എന്നാല്‍ ചിലര്‍ക്ക് പരിധിവിട്ട് ലക്ഷക്കണക്കിന് രൂപ വായ്പനല്‍കി കമീഷന്‍ വാങ്ങുന്നതായും ആരോപണമുണ്ട്.

ജനജാഗ്രതാസദസ്സ്


ടി.വി.പുരം:പുരോഗമനകലാസാഹിത്യസംഘം ടി.വി.പുരം യൂണിറ്റ് ജനജാഗ്രതാ സദസ്സ് നടത്തി. അഡ്വ. എന്‍. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബി. ആനന്ദക്കുട്ടന്‍, പുരോഗന കലാസാഹിത്യവേദി വൈക്കം ഏരിയാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍ അമ്പാടി, ടി.എ. ഗോവിന്ദ്, എസ്. അനന്ദു, വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

ഷട്ടില്‍ ടൂര്‍ണമെന്റ്


ടി.വി.പുരം:എ.ഐ.വൈ.എഫ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടി.വി.പുരത്ത് ഷട്ടില്‍ ടൂര്‍ണമെന്റ്, സെമിനാര്‍, ക്വിസ് മത്സരം എന്നിവ നടത്തും. ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി പഞ്ചായത്തുതല സംഘാടകസമിതി രൂപവത്കരിച്ചു.

29, 30 തിയ്യതികളില്‍ ചെമ്മനത്തുകരയിലാണ് ഷട്ടില്‍ ടൂര്‍ണമെന്റ് (ഡബിള്‍സ്). പങ്കെടുക്കാനുള്ളവര്‍ 26നുമുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകസമിതി സെക്രട്ടറി സിജീഷ്‌കുമാര്‍ അറിയിച്ചു. ഫോണ്‍: 9562919373.