പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2013, ജനുവരി 26, ശനിയാഴ്‌ച

പള്ളിപ്രത്തുശ്ശേരി ബാങ്കിലെ അഴിമതി അന്വേഷിക്കണം: സിപിഐ എം

പള്ളിപ്രത്തുശ്ശേരി 923-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഐ എം ടി വി പുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു. ഗൃഹോപകരണ വായ്പയിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്. അംഗീകൃത കമ്പനികളുടെ ലേബലില്‍ നല്‍കുന്ന ടിവിയും ഇന്‍ഡക്ഷന്‍ കുക്കറും നിലവിലില്ലാത്ത കമ്പനികളുടെതാണ.് ഇതിന് പ്രതിഫലമായി ഒരു കാറാണ് കമീഷനായി സെക്രട്ടറിക്ക് ലഭിച്ചതത്രെ. മുക്കുപണ്ടം ബാങ്കില്‍ പണയംവച്ച് സെക്രട്ടറിയും പ്രസിഡന്റും ലക്ഷക്കണക്കിന് രൂപയാണ് തിരിമറി നടത്തിയതെന്നും ആരോപണമുണ്ട്. ഈ തുക റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണ് ചെലവഴിച്ചത്. ബാങ്കില്‍ പുതിയതായി നിയമിച്ചവരില്‍നിന്ന് 15ലക്ഷം രൂപ വീതമാണ് വാങ്ങിയത്. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ പ്രദേശങ്ങളിലുള്ള ബ്ലേഡ് ബാങ്കുകള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം. പാവപ്പെട്ട അംഗങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നതും യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ പതിവാണ്. എന്നാല്‍ ചിലര്‍ക്ക് പരിധിവിട്ട് ലക്ഷക്കണക്കിന് രൂപ വായ്പനല്‍കി കമീഷന്‍ വാങ്ങുന്നതായും ആരോപണമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ