1187 ചിങ്ങം 4 ടി.വി.പുരത്തെ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറി ആന്‍ഡ് റീഡിംങ് റൂമിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ജോസ് കെ മാണി എം പി എട്ട് ലക്ഷം രൂപ അനുവദിച്ചു. ടി.വി.പുരം പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് കോട്ടച്ചിറ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന മത്സ്യബന്ധനം തൊഴിലാക്കിയിരുന്ന ധീവര സമുദായാംഗങ്ങളുടെ വൈഞ്ജാനിക ഉന്നമനത്തിനായി 1945 ല്‍ സ്ഥാപിതമായ ലൈബ്രറി ഉദ്ഘാടനം ചെയ്തത് വടക്കുംകൂര്‍ രാജാവാണ്. വൈക്കം താലൂക്കിലെ ആദ്യ ലൈബ്രറിയാണിത്.