പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>
ആരോഗ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആരോഗ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച



ടിവി പുരം പഞ്ചായത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലോറിനേഷന്‍ പരിപാടി ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കേരളാ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും, പ്രസിദ്ധ ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ. ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം പരിസര ശുചിത്വം എന്നിവയുടെ കാര്യത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടു കൂടിയ ജനകീയ കാമ്പയിന്‍ ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊതവറ സെന്റ് സേവേഴ്സ് കോളേജ്, തലയോലപ്പറമ്പ് ഡിബി കോളേജ് എന്നീ കോളേജുകളിലെ എന്‍ എസ് എസ് വോളന്റിയേഴ്സും പരിഷത്ത് ആശാ പ്രവര്‍ത്തകരും ടിവി പുരം പി എച് സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നായി എത്തിച്ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.

2011 ജൂലൈ 28, വ്യാഴാഴ്‌ച

പുകയില ഉല്‌പന്നങ്ങള്‍ നശിപ്പിച്ചു

പുകയില ഉല്‌പന്നങ്ങള്‍ നശിപ്പിച്ചു




ടി.വി.പുരം: ഗ്രാമപ്പഞ്ചായത്ത് പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് പുകയില ഉല്പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചു. നിരോധിത ഉല്പന്നങ്ങളുടെയും ഹാന്‍സ്, തുളസി, പാന്‍പരാഗ് തുടങ്ങിയവയുടേതുമുള്‍പ്പെടെ 3000 പായ്ക്കറ്റുകളാണ് മിന്നല്‍പ്പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത്.


ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന മോഹനന്‍, ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസഫ് എന്നിവരുടെ നിര്‍ദ്ദേശപ്രകാാരമായിരുന്നു റെയ്ഡ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സതീഷ്, പഞ്ചായത്ത് സെക്രട്ടറി തങ്കച്ചന്‍, പഞ്ചായത്തംഗം അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടരമാരായ കൃഷ്ണകുമാര്‍, കെ.പി.സാബു, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ റജി തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

2011 മാർച്ച് 19, ശനിയാഴ്‌ച

ജീവിതശൈലീരോഗങ്ങള്‍ ,കൊതുകജന്യരോഗങ്ങള്‍, സി.ഡി. പ്രദര്‍ശനം നടത്തി


                     ടി.വി.പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 16-3-2011ബൂധനാഴ്ച ജീവിതശൈലീരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍ എന്നിവയെകുറിച്ച് ഗ്രാമവാസികള്‍ക്കായി സി.ഡി പ്രദര്‍ശനം നടത്തി. ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യപരിഷത്ത് തയ്യാര്‍ചെയ്ത ലഘു സിനിമയും ചിക്കുന്‍ഗുനിയതുടങ്ങിയ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് കേരളസംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാര്‍ചെയ്ത സി.ഡിയുമാണ് പ്രദര്‍ശിപ്പിച്ചത്.