2014 ജനുവരി 26, ഞായറാഴ്‌ച
ആദരാഞ്ജലികള്‍
ലേബലുകള്‍:
ആദരാഞ്ജലികള്‍
2013 ജൂൺ 30, ഞായറാഴ്‌ച
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിച്ചു.
ടി.വി.പുരം
(വൈക്കം): യു.ഡി.എഫ്. ഭരിക്കുന്ന ടി.വി. പുരം ഗ്രാമപ്പഞ്ചായത്തില്‍
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി
വിജയിച്ചു.കേരള കോണ്‍ഗ്രസ്(എം)ന്റെ മൂന്നംഗങ്ങളില്‍ ഒരാള്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിക്കും ബി.ജെ.പി.യുടെ ഏക അംഗം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിക്കുമാണ് വോട്ടുചെയ്തത്. ഇതോടെ ഇരു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചു. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെ കവിത റെജി വിജയിയായത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള 'ഭാഗ്യപരീക്ഷണ'ത്തില്‍ കോണ്‍ഗ്രസ്സിലെ ശ്രീരേഖ സുധീരനാണ് പരാജയപ്പെട്ടത്.
കേരള കോണ്‍ഗ്രസ് (എം)ലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. ഇവരുടെ മറ്റൊരംഗം വോട്ടുചെയ്തില്ല. വോട്ടെടുപ്പിനുശേഷം കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കേരള കോണ്‍ഗ്രസ് (എം) അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോണ്‍സണ്‍ കടമ്പ്രയ്ക്കുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ ചെളിവാരിയെറിഞ്ഞു.
മുന്‍ധാരണയനുസരിച്ച് കോണ്‍ഗ്രസ്സിലെ ബീന മോഹനന്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 14 പേരുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് എട്ടും (കോണ്‍ഗ്രസ്- 5, കേരള കോണ്‍ഗ്രസ്- 3), എല്‍.ഡി.എഫിന് അഞ്ചും (സി.പി.എം- 3, സി.പി.ഐ- 2), ബി.ജെ.പി.ക്ക് ഒന്നും അംഗങ്ങളാണുള്ളത്.
ഭരണത്തില്‍ രണ്ടരവര്‍ഷം പൂര്‍ത്തിയായപ്പോള്‍ മുന്‍ധാരണപ്രകാരം കോണ്‍ഗ്രസ്സിലെ ബീന മോഹനന്‍ രാജിവച്ചു. കോണ്‍ഗ്രസ്സിലെ ശ്രീരേഖ സുധീരനെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അടുത്ത ഊഴം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് മുന്നണിയില്‍ ഭിന്നതയുണ്ടായത്.
കേരള കോണ്‍ഗ്രസ് (എം) അംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോണ്‍സണ്‍ കടമ്പ്രയാണ്, കവിത റെജിക്ക് വോട്ടുചെയ്തത്. കേരള കോണ്‍ഗ്രസ് (എം)ന്റെ അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയുമായ സിന്ധു മധുവിന്റെ വോട്ട് അസാധുവായി. ബാലറ്റുപേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. കേരള കോണ്‍ഗ്രസ് (എം) അംഗമായ സെബാസ്റ്റ്യന്‍ ആന്റണി എത്തിയിരുന്നെങ്കിലും വോട്ടുചെയ്തില്ല. ബി.ജെ.പി.യുടെ ഏക അംഗം ഗീത ജോഷിയുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 6 വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നാണ് നറുക്കിട്ടത്.
സംസ്ഥാനതലത്തിലുള്ള ധാരണപ്രകാരം അടുത്ത രണ്ടര വര്‍ഷത്തേക്ക് പ്രസിഡന്റുസ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് പറഞ്ഞു. ഇതനുസരിച്ച് കോണ്‍ഗ്രസിന് കത്തുകൊടുക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് സമ്മതിച്ചില്ല. തുടര്‍ന്നാണ് ടി.വി.പുരം പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളോട് മനഃസാക്ഷി വോട്ട് ചെയ്തുകൊള്ളാന്‍ നിര്‍ദേശിച്ചതെന്ന് പോള്‍സണ്‍ ജോസഫ് പറഞ്ഞു.
ഭരണത്തില്‍ രണ്ടരവര്‍ഷം കഴിയുമ്പോള്‍ കേരള കോണ്‍ഗ്രസി(എം) ന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് സംസ്ഥാനതലത്തില്‍ കരാര്‍ ഇല്ലെന്ന് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് പി.എന്‍.ബാബു പറഞ്ഞു. ടി.വി.പുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ പദവികള്‍ അഞ്ചുവര്‍ഷത്തേക്ക് പൂര്‍ണമായി കേരള കോണ്‍ഗ്രസ്സിനാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
2013 ജൂൺ 23, ഞായറാഴ്‌ച
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സെന്റര്‍ ഫോര്‍ വാട്ടര്‍
റിസോഴ്‌സസ് ഡവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, ഐ,ആര്‍.ടി.സി.
പരിസരകേന്ദ്രം, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍
ടി.വി.പുരം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 140 കുടിവെള്ള കിണറുകളുടെ
സംരക്ഷണവും പഠനവും നടത്തി.
കിണറുകളിലെ വെള്ളം സമയബന്ധിതമായി പരിശോധനാവിധേയമാക്കുക, മഴവെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് കിണറിലേക്ക് ഒഴുക്കിവിട്ട് കിണറിലെ ജലലഭ്യത വര്‍ദ്ധിപ്പിക്കുക, കിണര്‍വെള്ളം ശാസ്ത്രീയമായി ശുദ്ധീകരിക്കുക, ഗാര്‍ഹിക ജല ശുദ്ധീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നീ കാര്യങ്ങളില്‍ സാങ്കേതികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തുക. രജിസ്റ്റര്‍ചെയ്യാം.:211762, 9446862618.
കിണറുകളിലെ വെള്ളം സമയബന്ധിതമായി പരിശോധനാവിധേയമാക്കുക, മഴവെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് കിണറിലേക്ക് ഒഴുക്കിവിട്ട് കിണറിലെ ജലലഭ്യത വര്‍ദ്ധിപ്പിക്കുക, കിണര്‍വെള്ളം ശാസ്ത്രീയമായി ശുദ്ധീകരിക്കുക, ഗാര്‍ഹിക ജല ശുദ്ധീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നീ കാര്യങ്ങളില്‍ സാങ്കേതികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തുക. രജിസ്റ്റര്‍ചെയ്യാം.:211762, 9446862618.
ആധാര്‍ നമ്പര്‍ നല്‍കണം
ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് വിവിധ ക്ഷേമപെന്‍ഷനുകള്‍
കൈപ്പറ്റുന്ന പോസ്റ്റ് ഓഫീസ് /ബാങ്ക് അക്കൗണ്ട് നമ്പര്‍ മാത്രം
നല്കിയിട്ടുള്ള ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് 28ന് മുമ്പ്
പഞ്ചായത്ത്ഓഫീസിലോ തൊട്ടടുത്ത അങ്കണ്‍വാടിയിലോ നല്കണം.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
2013 ഫെബ്രുവരി 19, ചൊവ്വാഴ്ച
പച്ചക്കറിവിത്ത്
കൃഷിഭവനില്‍നിന്ന്പച്ചക്കറി വിത്ത് സൗജന്യമായി വിതരണം ചെയ്യുന്നു.
ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡ് സഹിതം 18 മുതലുള്ള പ്രവൃത്തി ദിനങ്ങളില്‍
കൃഷിഭവനിലെത്തണം
ലേബലുകള്‍:
അറിയിപ്പുകള്
ആധാര്‍ ഫോട്ടോ എടുക്കല്‍
ടിവി പുരം പഞ്ചായത്തില്‍ ആധാര്‍ എന്റോള്‍മെന്റ്
ചെയ്തിട്ടില്ലാത്തവര്‍ക്കായി ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ ടിവി പുരം
അക്ഷയ ഇ-കേന്ദ്രത്തില്‍ എന്റോള്‍മെന്റ് ക്യാമ്പ് നടക്കും. റേഷന്‍കാര്‍ഡ്,
തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഫോണ്‍: 9446862618.
ലേബലുകള്‍:
അറിയിപ്പുകള്
2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച
ബാലവേദി വാര്‍ഷികം
ചെമ്മനത്തുകര:എസ്.എന്‍.ഡി.പി.യോഗം 113-ാം നമ്പര്‍ ശാഖയിലെ ചെമ്പഴന്തി
കുടുംബയൂണിറ്റിന്റെ ഗുരുദര്‍ശന ബാലവേദിയുടെ സംഗമവും നാലാം വാര്‍ഷികവും
നടത്തി. ശാഖാ വൈസ് പ്രസിഡന്റ് വി.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി
പ്രസിഡന്റ് അനന്തു ഉല്ലാസന്‍ അധ്യക്ഷനായി. ശാഖാ സെക്രട്ടറി
റ്റി.ആര്‍.കാര്‍ത്തികേയന്‍, ബാലവേദി അധ്യാപകന്‍ വി.വി.കനകാംബരന്‍, ബ്ലോക്ക്
പഞ്ചായത്തംഗം ഗീത പ്രകാശന്‍, യൂണിറ്റ് ചെയര്‍മാന്‍ പൊന്നുണ്ണി, റെജി,
ബാലവേദി സെക്രട്ടറി ആര്യ പ്രകാശ്, സ്മിത, ദീപ വിജയന്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
2013 ജനുവരി 28, തിങ്കളാഴ്‌ച
തൊഴില്‍രഹിത വേതനം
ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം 28, 29,30 തിയ്യതികളില്‍
നടക്കും. ക്രമനമ്പര്‍ 1 മുതല്‍ 950 വരെയുള്ളവര്‍ക്ക് 28നും, 951 മുതല്‍
1150 വരെ 29നും, 1151 മുതലുള്ളവര്‍ക്ക് 30നുമാണ് വേതനം നല്‍കുക. 11
മണിമുതല്‍ 3.30 വരെയാണ് വിതരണം.
ലേബലുകള്‍:
അറിയിപ്പുകള്
ചെമ്മനത്തുകര ഗവ. യു.പി. സ്‌കൂളില്‍ മധുരം മലയാളം തുടങ്ങി
ചെമ്മനത്തുകര: മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി ചെമ്മനത്തുകര ഗവ. യു.പി.
സ്‌കൂളില്‍ ആരംഭിച്ചു. മാതൃഭൂമിയും അനില്‍കുമാര്‍ കല്‍പ്പകശ്ശേരില്‍, മധു
പുത്തന്‍തറ, പി.എന്‍.പൊന്നുമണി പാട്ടത്തറ, സജിമോന്‍ വലിയതറ വടക്കേത്തറ
എന്നിവരും ചേര്‍ന്നാണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ രാഗേഷ് ടി.നായര്‍, പ്രഥമാധ്യാപകന്‍ എന്‍.കെ.ലാലപ്പന് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എന്‍.കെ.ലാലപ്പന്‍ അധ്യക്ഷനായി. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ മനോജ് മാധവന്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ അധ്യാപിക ടി.ജി.ലീന, സ്റ്റാഫ് സെക്രട്ടറി സീമ ജെ.ദേവന്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധികളായ പ്രിന്‍സ് കറുത്തേടന്‍, ദിനേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ രാഗേഷ് ടി.നായര്‍, പ്രഥമാധ്യാപകന്‍ എന്‍.കെ.ലാലപ്പന് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എന്‍.കെ.ലാലപ്പന്‍ അധ്യക്ഷനായി. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ മനോജ് മാധവന്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ അധ്യാപിക ടി.ജി.ലീന, സ്റ്റാഫ് സെക്രട്ടറി സീമ ജെ.ദേവന്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധികളായ പ്രിന്‍സ് കറുത്തേടന്‍, ദിനേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
2013 ജനുവരി 26, ശനിയാഴ്‌ച
ഒരേ സീരിസിലും ഒരേ നമ്പരിലും രണ്ട് ലോട്ടറി ടിക്കറ്റുകള്‍.
വൈക്കം:കേരളസര്‍ക്കാര്‍ വിന്‍ വിന്‍ ലോട്ടറിയുടെ ഒരേ സീരിസിലും ഒരേ
നമ്പരിലും പെട്ട ലോട്ടറിടിക്കറ്റുകള്‍.2 ടിക്കറ്റുകളും എടുത്തത്
പള്ളിപ്പുറത്ത്‌ശേരി അന്നാശ്ശേരി ജേക്കബ്ബിനാണ് ഈ ഭാഗ്യ ടിക്കറ്റുകള്‍ക്ക്
ഉടമയായത്.ഡബ് ള്യു വൈ 490428 എന്ന നമ്പറില്‍ ഉള്ള രണ്ട് ടിക്കറ്റുകളും
ലഭ്യമായത് ഒരേ ഏജന്‍സിയില്‍ നിന്നാണ്.പെരുവയില്‍ നിന്നെടുത്ത 5
ടിക്കറ്റുകളില്‍ 2 എണ്ണമാണ് ഒരേ സീരീസില്‍ പെട്ടതാണ് എന്ന്
കണ്ടത്.ചേര്‍ത്തല ഏജന്‍സിയുടേതാണ് ടിക്കറ്റ്. കെട്ടിടനിര്‍മ്മാണതൊഴിലാളിയായ
ഇയാള്‍ പതിവായി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള ആളാണ്.ഇതില്‍ ഏതാണ്
ഒറിജനല്‍ ഏതാണ് വ്യാജന്‍ എന്നറിയാതെ ജോസഫ് കുഴങ്ങുകയാണ്. എന്താണ് എങ്കിലും
സാധാരണക്കാരനെ കബളിപ്പിക്കുന്ന ഈ ചൂതാട്ടത്തെ അംഗീകരിക്കാനാവില്ല എന്ന
നിലപാടിലാണ് ജോസഫ്.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
പള്ളിപ്രത്തുശ്ശേരി ബാങ്കിലെ അഴിമതി അന്വേഷിക്കണം: സിപിഐ എം
പള്ളിപ്രത്തുശ്ശേരി 923-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിലെ
അഴിമതി അന്വേഷിക്കണമെന്ന് സിപിഐ എം ടി വി പുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി
ആവശ്യപ്പെട്ടു. ഗൃഹോപകരണ വായ്പയിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്.
അംഗീകൃത കമ്പനികളുടെ ലേബലില്‍ നല്‍കുന്ന ടിവിയും ഇന്‍ഡക്ഷന്‍ കുക്കറും
നിലവിലില്ലാത്ത കമ്പനികളുടെതാണ.് ഇതിന് പ്രതിഫലമായി ഒരു കാറാണ് കമീഷനായി
സെക്രട്ടറിക്ക് ലഭിച്ചതത്രെ. മുക്കുപണ്ടം ബാങ്കില്‍ പണയംവച്ച്
സെക്രട്ടറിയും പ്രസിഡന്റും ലക്ഷക്കണക്കിന് രൂപയാണ് തിരിമറി നടത്തിയതെന്നും
ആരോപണമുണ്ട്. ഈ തുക റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണ് ചെലവഴിച്ചത്.
ബാങ്കില്‍ പുതിയതായി നിയമിച്ചവരില്‍നിന്ന് 15ലക്ഷം രൂപ വീതമാണ് വാങ്ങിയത്.
കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ പ്രദേശങ്ങളിലുള്ള ബ്ലേഡ്
ബാങ്കുകള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം. പാവപ്പെട്ട
അംഗങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നതും യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍
പതിവാണ്. എന്നാല്‍ ചിലര്‍ക്ക് പരിധിവിട്ട് ലക്ഷക്കണക്കിന് രൂപ വായ്പനല്‍കി
കമീഷന്‍ വാങ്ങുന്നതായും ആരോപണമുണ്ട്.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
ജനജാഗ്രതാസദസ്സ്
ലേബലുകള്‍:
കലാ-സാംസ്കാരികം
ഷട്ടില്‍ ടൂര്‍ണമെന്റ്
29, 30 തിയ്യതികളില്‍ ചെമ്മനത്തുകരയിലാണ് ഷട്ടില്‍ ടൂര്‍ണമെന്റ് (ഡബിള്‍സ്). പങ്കെടുക്കാനുള്ളവര്‍ 26നുമുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകസമിതി സെക്രട്ടറി സിജീഷ്‌കുമാര്‍ അറിയിച്ചു. ഫോണ്‍: 9562919373.
ലേബലുകള്‍:
അറിയിപ്പുകള്
2012 ഡിസംബർ 22, ശനിയാഴ്‌ച
കക്ക വാങ്ങാന്‍ ആളില്ല; തൊഴിലാളികള്‍ പട്ടിണിയില്‍
വൈക്കം: ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും കക്കവാരി ഉപജീവനം
നടത്തുന്ന പരമ്പരാഗത തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ
ഇറക്കുമതിനയം മൂലം പ്രതിസന്ധിയില്‍. വൈക്കം, മുഹമ്മ, തൈക്കാട്ടുശേരി,
കുത്തിയതോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 13 കക്കാ സഹകരണസംഘങ്ങളിലെ
അംഗങ്ങളായ ആയിരക്കണക്കിന് തൊഴിലാളികള്‍ വാരിയ കക്ക കെട്ടിക്കിടക്കുന്നതാണ്
പ്രതിസന്ധിക്ക് കാരണം.
കക്ക വിറ്റഴിക്കാന്‍ കഴിയാത്തതുമൂലം തൊഴിലാളികള്‍ക്ക് കൂലി
കൊടുക്കാന്‍പോലും സഹകരണസംഘങ്ങള്‍ക്കാവുന്നില്ല. കക്ക കൊണ്ടുവന്നാല്‍
വിറ്റഴിക്കാന്‍ വിപണി ഇല്ലാത്തതിനാല്‍ മാസങ്ങളായി ഈ മേഖലയിലെ തൊഴിലാളികള്‍
കക്ക വാരല്‍ നിര്‍ത്തിയിരിക്കുകയാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന
കുമ്മായവും രാജസ്ഥാന്‍ സ്റ്റോണ്‍ പൗഡറും വില കുറച്ച് ലഭിക്കുന്നതുമൂലം
ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്, കൊച്ചിയിലെ സിഎംആര്‍, ബിനാനിസിങ്ക്,
കൊല്ലത്തെ കെഎംഎംഎല്‍, വെള്ളൂരിലെ എച്ച്എന്‍എല്‍ എന്നീ സ്ഥാപനങ്ങള്‍ കക്കാ
ചൂളകളില്‍ നിന്നുള്ള കുമ്മായം വാങ്ങാതെയായി. ഈ കമ്പനികള്‍ നൂറുകണക്കിന്
ടണ്‍ കുമ്മായം പ്രതിദിനം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്്. ഗുണനിലവാരം കുറഞ്ഞ
കുമ്മായമാണ് ഇവ ഉപയോഗിച്ചുവരുന്നത്. ഈ കുമ്മായം ഉപയോഗിച്ച് നിര്‍മിക്കുന്ന
സിമന്റ്, ഔഷധങ്ങള്‍, പെയിന്റ്, എന്നിവയുടെയും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള
നീറ്റുകക്കായുടെയും ഗുണമേന്മയില്ലാതെയായി.
കക്കാ സഹകരണ സംഘങ്ങളില്‍ നിന്നും റോയല്‍റ്റി, ടാക്സ് ഇനങ്ങളിലായി
കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്നത്. വ്യവസായം
പ്രതിസന്ധിയിലായതോടെ സര്‍ക്കാരിന് നല്‍കുന്ന ടാക്സ് അടയ്ക്കാനാവാതെ
കക്കാസഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന നീറ്റുകക്കയുടെ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ
ആക്കിയതിലൂടെ നീറ്റുകക്കയുടെ വിതരണവും മുടങ്ങി. മറ്റ് തൊഴിലുകളൊന്നും
അറിയാത്ത പരമ്പരാഗത കക്കവാരല്‍ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്.
തൊഴിലാളികള്‍ വാരിക്കൊണ്ടുവരുന്ന കക്കയും അതിന്റെ ഉല്‍പന്നങ്ങളും
വിറ്റഴിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. തൊഴില്‍
സംരക്ഷിക്കുന്നതിനും പരമ്പരാഗത കക്കാ വ്യവസായം നിലനിര്‍ത്താനുമായി കക്ക
വാരല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
2012 ഡിസംബർ 16, ഞായറാഴ്‌ച
കാലിത്തീറ്റ സബ്‌സിഡിക്ക് അപേക്ഷിക്കണം
ടി.വി.പുരം: മൃഗസംരക്ഷണ വകുപ്പ് ടി.വി.പുരം പഞ്ചായത്തില്‍ നടപ്പാക്കുന്ന കാലിത്തീറ്റ പദ്ധതിയില്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ഉള്ള ആനുകൂല്യത്തിന് ക്ഷീര കര്‍ഷകര്‍ 20നു മുമ്പ് അപേക്ഷ നല്കണം.
ലേബലുകള്‍:
അറിയിപ്പുകള്
2012 ഡിസംബർ 5, ബുധനാഴ്‌ച
സ്വകാര്യബസ്സുകള്‍ ട്രിപ്പ് മുടക്കുന്നു
സ്വകാര്യബസ്സുകള്‍ അകാരണമായി ട്രിപ്പ് മുടക്കുന്നതിനാല്‍
വൈക്കം-ടി.വി.പുരം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. 12 സ്വകാര്യബസ്സുകളും
ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സും ഇതിലെ ഓടുന്നുണ്ട്. ജനങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍,
വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും നഗരത്തിലെത്താന്‍ ബസ് സര്‍വീസാണ് ആശ്രയം.
സ്വകാര്യബസ്സുകള്‍ ട്രിപ്പ് മുടക്കുന്നത് പ്രദേശവാസികളെ ഏറെ
വിഷമത്തിലാക്കി. കെ.എസ്.ആര്‍.ടി.സി. ബസ്സും രാവിലെ ഒരു ട്രിപ്പാണ്
ഓടുന്നത്. ട്രിപ്പ് മുടക്കുന്ന സ്വകാര്യബസ്സുകള്‍ക്കെതിരെ നടപടി
എടുക്കണമെന്നും കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വീസുകളുടെ എണ്ണം
വര്‍ധിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
2012 ഡിസംബർ 4, ചൊവ്വാഴ്ച
വൈക്കം ഉപജില്ലാ കലാമേള കൊടിയിറങ്ങി
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു
വന്ന വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. സമാപനസമ്മേളനം
ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമാരി ലാലന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.എം. ദേവിദാസന്‍ അധ്യക്ഷനായി. ടി.വി.പുരം
പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീരേഖാ സുധീരന്‍
മുഖ്യപ്രഭാഷണം നടത്തി. ടി.വി. പുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
ബീനാമോഹനന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. അനില്‍കുമാര്‍, ഗ്രാമപ്പഞ്ചായത്തംഗം ടി.കെ. രൂപേഷ്‌കുമാര്‍, വൈക്കം എ.ഇ.ഒ. പി.കെ.ശശി, ഗ്ലിസ്സി മാത്യു, ചന്ദ്രസേനന്‍, അമൃതനാഥ്, കെ. രത്‌നപ്പന്‍, സാലിമോള്‍, കെ.എന്‍. ഷാജി, മോസസ് ചാക്കേറ, അഞ്ജു സുധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കലോത്സവവാര്‍ത്തകള്‍ക്ക് സന്ദര്‍ശിക്കുക... http://vaikommela.blogspot.in/
ലേബലുകള്‍:
കലാ-സാംസ്കാരികം
രേഖകള്‍ നല്കണം
ടി.വി.പുരം: പഞ്ചായത്തിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍
ബാങ്ക്/പോസ്റ്റോഫീസ്/ട്രഷറി അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി, ആധാര്‍
നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ഡിസംബര്‍ 15 നു മുമ്പ് അടുത്തുള്ള
അങ്കണ്‍വാടിയില്‍ നല്കണം.
ലേബലുകള്‍:
അറിയിപ്പുകള്
2011 നവംബർ 25, വെള്ളിയാഴ്‌ച
കരനെല്‍കൃഷിയുടെ വിളവെടുപ്പ്
ടി.വി. പുരം: ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബീനമോഹന്‍ ഉദ്ഘാടനം ചെയ്തു. സിന്ധുമധു, രാകേഷ് ടി. നായര്‍, ടി. അനില്‍കുമാര്‍, സിനി ഷാജി, ഗീതാപ്രകാശന്‍, സി.ടി. ജോസഫ്, രമണന്‍കടമ്പറ, കെ.എന്‍. മോഹനന്‍, വി.വി. കനകാംബരന്‍, കെ.എ. കുട്ടപ്പന്‍, കെ.കെ. അനി, ഡോളിമാത്യു, നടേശന്‍ മണ്ണത്താനം തുടങ്ങിയവര്‍ പങ്കെടുത്തു.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
2011 സെപ്റ്റംബർ 25, ഞായറാഴ്‌ച
ടിവി പുരം പഞ്ചായത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലോറിനേഷന്‍ പരിപാടി ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കേരളാ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും, പ്രസിദ്ധ ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ. ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം പരിസര ശുചിത്വം എന്നിവയുടെ കാര്യത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടു കൂടിയ ജനകീയ കാമ്പയിന്‍ ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊതവറ സെന്റ് സേവേഴ്സ് കോളേജ്, തലയോലപ്പറമ്പ് ഡിബി കോളേജ് എന്നീ കോളേജുകളിലെ എന്‍ എസ് എസ് വോളന്റിയേഴ്സും പരിഷത്ത് ആശാ പ്രവര്‍ത്തകരും ടിവി പുരം പി എച് സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നായി എത്തിച്ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.
ലേബലുകള്‍:
ആരോഗ്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
