പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2013 ജൂൺ 23, ഞായറാഴ്‌ച

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, ഐ,ആര്‍.ടി.സി. പരിസരകേന്ദ്രം, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ടി.വി.പുരം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 140 കുടിവെള്ള കിണറുകളുടെ സംരക്ഷണവും പഠനവും നടത്തി.
കിണറുകളിലെ വെള്ളം സമയബന്ധിതമായി പരിശോധനാവിധേയമാക്കുക, മഴവെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് കിണറിലേക്ക് ഒഴുക്കിവിട്ട് കിണറിലെ ജലലഭ്യത വര്‍ദ്ധിപ്പിക്കുക, കിണര്‍വെള്ളം ശാസ്ത്രീയമായി ശുദ്ധീകരിക്കുക, ഗാര്‍ഹിക ജല ശുദ്ധീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നീ കാര്യങ്ങളില്‍ സാങ്കേതികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തുക. രജിസ്റ്റര്‍ചെയ്യാം.:211762, 9446862618.

ആധാര്‍ നമ്പര്‍ നല്‍കണം

ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്ന പോസ്റ്റ് ഓഫീസ് /ബാങ്ക് അക്കൗണ്ട് നമ്പര്‍ മാത്രം നല്കിയിട്ടുള്ള ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് 28ന് മുമ്പ് പഞ്ചായത്ത്ഓഫീസിലോ തൊട്ടടുത്ത അങ്കണ്‍വാടിയിലോ നല്കണം.

2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

പച്ചക്കറിവിത്ത്

കൃഷിഭവനില്‍നിന്ന്പച്ചക്കറി വിത്ത് സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡ് സഹിതം 18 മുതലുള്ള പ്രവൃത്തി ദിനങ്ങളില്‍ കൃഷിഭവനിലെത്തണം

ആധാര്‍ ഫോട്ടോ എടുക്കല്‍

ടിവി പുരം പഞ്ചായത്തില്‍ ആധാര്‍ എന്റോള്‍മെന്റ് ചെയ്തിട്ടില്ലാത്തവര്‍ക്കായി ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ ടിവി പുരം അക്ഷയ ഇ-കേന്ദ്രത്തില്‍ എന്റോള്‍മെന്റ് ക്യാമ്പ് നടക്കും. റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഫോണ്‍: 9446862618.

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

ബാലവേദി വാര്‍ഷികം

ചെമ്മനത്തുകര:എസ്.എന്‍.ഡി.പി.യോഗം 113-ാം നമ്പര്‍ ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ ഗുരുദര്‍ശന ബാലവേദിയുടെ സംഗമവും നാലാം വാര്‍ഷികവും നടത്തി. ശാഖാ വൈസ് പ്രസിഡന്റ് വി.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അനന്തു ഉല്ലാസന്‍ അധ്യക്ഷനായി. ശാഖാ സെക്രട്ടറി റ്റി.ആര്‍.കാര്‍ത്തികേയന്‍, ബാലവേദി അധ്യാപകന്‍ വി.വി.കനകാംബരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗീത പ്രകാശന്‍, യൂണിറ്റ് ചെയര്‍മാന്‍ പൊന്നുണ്ണി, റെജി, ബാലവേദി സെക്രട്ടറി ആര്യ പ്രകാശ്, സ്മിത, ദീപ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2013 ജനുവരി 28, തിങ്കളാഴ്‌ച

തൊഴില്‍രഹിത വേതനം

ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം 28, 29,30 തിയ്യതികളില്‍ നടക്കും. ക്രമനമ്പര്‍ 1 മുതല്‍ 950 വരെയുള്ളവര്‍ക്ക് 28നും, 951 മുതല്‍ 1150 വരെ 29നും, 1151 മുതലുള്ളവര്‍ക്ക് 30നുമാണ് വേതനം നല്‍കുക. 11 മണിമുതല്‍ 3.30 വരെയാണ് വിതരണം.

ചെമ്മനത്തുകര ഗവ. യു.പി. സ്‌കൂളില്‍ മധുരം മലയാളം തുടങ്ങി

ചെമ്മനത്തുകര: മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി ചെമ്മനത്തുകര ഗവ. യു.പി. സ്‌കൂളില്‍ ആരംഭിച്ചു. മാതൃഭൂമിയും അനില്‍കുമാര്‍ കല്‍പ്പകശ്ശേരില്‍, മധു പുത്തന്‍തറ, പി.എന്‍.പൊന്നുമണി പാട്ടത്തറ, സജിമോന്‍ വലിയതറ വടക്കേത്തറ എന്നിവരും ചേര്‍ന്നാണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്.

സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ രാഗേഷ് ടി.നായര്‍, പ്രഥമാധ്യാപകന്‍ എന്‍.കെ.ലാലപ്പന് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എന്‍.കെ.ലാലപ്പന്‍ അധ്യക്ഷനായി. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ മനോജ് മാധവന്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ അധ്യാപിക ടി.ജി.ലീന, സ്റ്റാഫ് സെക്രട്ടറി സീമ ജെ.ദേവന്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധികളായ പ്രിന്‍സ് കറുത്തേടന്‍, ദിനേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.