ടി.വി.പുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിരകാല അഭിലാഷമായ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.2011 മാര്‍ച്ച് 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ശ്രീ.എസ്.സാനു അധ്യക്ഷത വഹിച്ചു. ഡി.സി..സി. പ്രസിഡന്റ് ശ്രീ.കെ.സി.ജോസഫ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീ. വി.ഡി.സതീശന്‍ MLA മുഖ്യ പ്രഭാഷണം നടത്തി. ഡി.സി..സി.സെക്രട്ടറി ശ്രീ.ബി.അനില്‍കുമാര്‍ സ്വാഗതവും ശ്രീ.വി.ജി.ഉണ്ണികൃഷണന്‍ കൃതഞ്ജതയും പറഞ്ഞ സമ്മേളനത്തില്‍ എ.ഐ.സി.സി മെമ്പര്‍ ശ്രീ.വി.പി.സജീന്ദ്രന്‍, കെ.പി.സി.സി മെമ്പര്‍ അഡ്വ.വി.വി.സത്യന്‍ , കെ.പി.സി.സി മെമ്പര്‍ ശ്രീ.എന്‍.എം.താഹ, ഡി.സി..സി.സെക്രട്ടറി ശ്രീ.ടി.ജെ.തോമസ്, മുന്‍ബ്ലോക്ക് പ്രസിഡന്റ് ശ്രീ.മോഹന്‍ ഡി.ബാബു, കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് ശ്രീ.പി.എ.ന്‍.ബാബു , തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ.പി.കെ.ദിനേശന്‍, ഡി.സി..സി. എക്സി.മെമ്പര്‍ ശ്രീ.അബ്ദുള്‍ സലാം റാവൂത്തര്‍, ഡി.സി..സി. എക്സി.മെമ്പര്‍ ശ്രീ.ടി.ടി. സുദര്‍ശനന്‍, ഡി.സി..സി. മെമ്പര്‍ ശ്രീ.അക്കരപ്പാടം ശശി, വീക്ഷണം എക്സിക്യൂട്ടീവ് എഡിറ്റര്‍ ശ്രീ.ടി.വി.പുരം രാജു, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ ശ്രീ.ആര്‍.ചന്ദ്രസേനന്‍, ശ്രീ.കെ.എസ്.ബാഹുലേയന്‍, ശ്രീ.പി.എ.സുധീരന്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.
2011 മാർച്ച് 10, വ്യാഴാഴ്‌ച
കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം
ലേബലുകള്‍:
രാഷ്ട്രീയം
2011 ഫെബ്രുവരി 27, ഞായറാഴ്‌ച
തോപ്പില്‍ഭാസി സാംസ്കാരികവേദി.
ടി.വി.പുരം:നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ സ്മരണാര്‍ഥം വൈക്കം കേന്ദ്രീകരിച്ചു രൂപീകരിച്ച തോപ്പില്‍ഭാസി സാംസ്കാരികവേദി 27/02/2011 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ടി.വി.പുരം എസ്ബിടി ഹാളില്‍ ശ്രീ.കെ അജിത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു കേരള നവോത്ഥാനവും ഇന്നത്തെ സാംസ്കാരിക മൂല്യച്യുതിയും എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷണന്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അംബേദ്കര്‍ പുരസ്കാരം സ്വീകരിച്ച ടി.വി.പുരംകാരനായ ആര്‍.ബിജുവിന് സ്വീകരണം നല്കികയ ചടങ്ങില്‍ ശ്രീമതി.ബീനമോഹന്‍, ശ്രീ.ആര്‍.ചന്ദ്രസേനന്‍ ,ശ്രീ.കെ.ഒ.രമാകാന്തന്‍,ശ്രീ.കെ.എസ് കണ്ണാട്ട് ,ശ്രീ സാംജി ടി.വി.പുരം, ശ്രീ .പി.വി.പവനന്‍ എന്നിവര്‍ സംസാരിച്ചു.
ലേബലുകള്‍:
കലാ-സാംസ്കാരികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

