പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഇന്റര്‍വ്യൂ 22 ന്



1187 ചിങ്ങം 4
ടി.വി.പുരം ഗവ. സ്ക്കൂളില്‍ ഒഴിവുള്ള എച്ച്എസ്എ ഇംഗ്ലീഷ് അധ്യാപക  താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 22 നു രാവിലെ 11നു് കൂടിക്കാഴ്ചയ്ക്കു ഹാജരാവണം.

ലൈബ്രറി കെട്ടിടത്തിന് എട്ടു ലക്ഷം



1187 ചിങ്ങം 4
ടി.വി.പുരത്തെ പണ്ഡിറ്റ്  കെ.പി.കറുപ്പന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറി ആന്‍ഡ് റീഡിംങ് റൂമിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ജോസ് കെ മാണി എം പി എട്ട് ലക്ഷം രൂപ അനുവദിച്ചു. ടി.വി.പുരം പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് കോട്ടച്ചിറ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന മത്സ്യബന്ധനം തൊഴിലാക്കിയിരുന്ന ധീവര സമുദായാംഗങ്ങളുടെ വൈഞ്ജാനിക ഉന്നമനത്തിനായി 1945 ല്‍   
 സ്ഥാപിതമായ ലൈബ്രറി ഉദ്ഘാടനം ചെയ്തത് വടക്കുംകൂര്‍ രാജാവാണ്. വൈക്കം താലൂക്കിലെ ആദ്യ ലൈബ്രറിയാണിത്.
                

2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും    

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 13 മുതല്‍ 20 വരെ നടക്കും. 21ന് അഷ്ടമിരോഹിണി ഉത്സവവും ആഘോഷിക്കും. എന്‍.ബി. രമേശന്‍ മുളക്കുളമാണ് സപ്താഹാചാര്യന്‍.  13ന് നാലുമണിക്ക് വിഗ്രഹഘോഷയാത്ര പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് തുടങ്ങും. 6.30ന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍നമ്പൂതിരി ഭദ്രദീപ പ്രകാശനവും ഏഴിന് മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി ധ്വജാരോഹണവും നിര്‍വഹിക്കും.  അഷ്ടമിരോഹിണി ഉത്സവദിനമായ 21ന് രാവിലെ പ്രത്യേക പൂജകള്‍, രാത്രി 9ന് നാടകം- ചെമ്പിലരയന്‍, 12.15ന് അഷ്ടമിരോഹിണി പൂജ എന്നിവയുണ്ട്.

2011 ജൂലൈ 28, വ്യാഴാഴ്‌ച

പുകയില ഉല്‌പന്നങ്ങള്‍ നശിപ്പിച്ചു

പുകയില ഉല്‌പന്നങ്ങള്‍ നശിപ്പിച്ചു




ടി.വി.പുരം: ഗ്രാമപ്പഞ്ചായത്ത് പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് പുകയില ഉല്പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചു. നിരോധിത ഉല്പന്നങ്ങളുടെയും ഹാന്‍സ്, തുളസി, പാന്‍പരാഗ് തുടങ്ങിയവയുടേതുമുള്‍പ്പെടെ 3000 പായ്ക്കറ്റുകളാണ് മിന്നല്‍പ്പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത്.


ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന മോഹനന്‍, ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസഫ് എന്നിവരുടെ നിര്‍ദ്ദേശപ്രകാാരമായിരുന്നു റെയ്ഡ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സതീഷ്, പഞ്ചായത്ത് സെക്രട്ടറി തങ്കച്ചന്‍, പഞ്ചായത്തംഗം അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടരമാരായ കൃഷ്ണകുമാര്‍, കെ.പി.സാബു, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ റജി തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

2011 ജൂൺ 4, ശനിയാഴ്‌ച

പരിസ്ഥിതി ദിനാചരണം

2010 ല്‍ നശിപ്പിക്കപ്പട്ട കണ്ടല്‍ക്കാട്.{കൊതവറ}

പരിസ്ഥിതി ദിനാചരണം
ടി.വി.പുരം: സി.എസ്സ്.ഐ ജില്ലായുവജനപ്രസ്ഥാനത്തിനന്റേയും ഇക്കോ ക്ലബ്ബിന്റേയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം ജൂണ്‍ 5 ഞായറാഴ്ച ടി.വി.പുരം പള്ളിയില്‍ നടത്തപ്പെടുന്നു. റവ.പി.സി.ജോണ്‍ പരിസ്ഥിതിസമ്മേളനം ഉദ്ഘാടനം ചെയ്യും.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ.കെ.രാജന്‍ മുഖ്യസന്ദേശവും നല്കും. തുടര്‍ന്ന് വൃക്ഷത്തൈ നടീല്‍, സന്ദേശ റാലി, സ്ക്കിറ്റുകള്‍ തുടങ്ങിയ പരിപാടികളും നടത്തപ്പെടുന്നു.

2011 മാർച്ച് 19, ശനിയാഴ്‌ച

ജീവിതശൈലീരോഗങ്ങള്‍ ,കൊതുകജന്യരോഗങ്ങള്‍, സി.ഡി. പ്രദര്‍ശനം നടത്തി


                     ടി.വി.പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 16-3-2011ബൂധനാഴ്ച ജീവിതശൈലീരോഗങ്ങള്‍കൊതുകുജന്യരോഗങ്ങള്‍ എന്നിവയെകുറിച്ച് ഗ്രാമവാസികള്‍ക്കായി സി.ഡി പ്രദര്‍ശനം നടത്തി. ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യപരിഷത്ത് തയ്യാര്‍ചെയ്ത ലഘു സിനിമയും ചിക്കുന്‍ഗുനിയതുടങ്ങിയ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് കേരളസംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാര്‍ചെയ്ത സി.ഡിയുമാണ് പ്രദര്‍ശിപ്പിച്ചത്.

2011 മാർച്ച് 10, വ്യാഴാഴ്‌ച

കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം





        ടി.വി.പുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിരകാല അഭിലാഷമായ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.2011 മാര്‍ച്ച് 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ശ്രീ.എസ്.സാനു അധ്യക്ഷത വഹിച്ചു. ഡി.സി..സി. പ്രസിഡന്റ് ശ്രീ.കെ.സി.ജോസഫ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീ. വി.ഡി.സതീശന്‍ MLA മുഖ്യ പ്രഭാഷണം നടത്തി. ഡി.സി..സി.സെക്രട്ടറി ശ്രീ.ബി.അനില്‍കുമാര്‍ സ്വാഗതവും ശ്രീ.വി.ജി.ഉണ്ണികൃഷണന്‍ കൃതഞ്ജതയും പറഞ്ഞ സമ്മേളനത്തില്‍ എ.ഐ.സി.സി മെമ്പര്‍ ശ്രീ.വി.പി.സജീന്ദ്രന്‍, കെ.പി.സി.സി മെമ്പര്‍ അഡ്വ.വി.വി.സത്യന്‍ , കെ.പി.സി.സി മെമ്പര്‍ ശ്രീ.എന്‍.എം.താഹ, ഡി.സി..സി.സെക്രട്ടറി ശ്രീ.ടി.ജെ.തോമസ്, മുന്‍ബ്ലോക്ക് പ്രസിഡന്റ് ശ്രീ.മോഹന്‍ ഡി.ബാബു, കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ്  ശ്രീ.പി.എ.ന്‍.ബാബു , തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ.പി.കെ.ദിനേശന്‍, ഡി.സി..സി. എക്സി.മെമ്പര്‍ ശ്രീ.അബ്ദുള്‍ സലാം റാവൂത്തര്‍, ഡി.സി..സി. എക്സി.മെമ്പര്‍ ശ്രീ.ടി.ടി. സുദര്‍ശനന്‍, ഡി.സി..സി. മെമ്പര്‍ ശ്രീ.അക്കരപ്പാടം ശശി, വീക്ഷണം എക്സിക്യൂട്ടീവ് എഡിറ്റര്‍  ശ്രീ.ടി.വി.പുരം രാജു, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ ശ്രീ.ആര്‍.ചന്ദ്രസേനന്‍, ശ്രീ.കെ.എസ്.ബാഹുലേയന്‍, ശ്രീ.പി.എ.സുധീരന്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.