ടി.വി. പുരം: ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബീനമോഹന്‍ ഉദ്ഘാടനം ചെയ്തു. സിന്ധുമധു, രാകേഷ് ടി. നായര്‍, ടി. അനില്‍കുമാര്‍, സിനി ഷാജി, ഗീതാപ്രകാശന്‍, സി.ടി. ജോസഫ്, രമണന്‍കടമ്പറ, കെ.എന്‍. മോഹനന്‍, വി.വി. കനകാംബരന്‍, കെ.എ. കുട്ടപ്പന്‍, കെ.കെ. അനി, ഡോളിമാത്യു, നടേശന്‍ മണ്ണത്താനം തുടങ്ങിയവര്‍ പങ്കെടുത്തു.
2011 നവംബർ 25, വെള്ളിയാഴ്‌ച
കരനെല്‍കൃഷിയുടെ വിളവെടുപ്പ്
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
2011 സെപ്റ്റംബർ 25, ഞായറാഴ്‌ച
ടിവി പുരം പഞ്ചായത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലോറിനേഷന്‍ പരിപാടി ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കേരളാ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും, പ്രസിദ്ധ ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ. ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം പരിസര ശുചിത്വം എന്നിവയുടെ കാര്യത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടു കൂടിയ ജനകീയ കാമ്പയിന്‍ ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊതവറ സെന്റ് സേവേഴ്സ് കോളേജ്, തലയോലപ്പറമ്പ് ഡിബി കോളേജ് എന്നീ കോളേജുകളിലെ എന്‍ എസ് എസ് വോളന്റിയേഴ്സും പരിഷത്ത് ആശാ പ്രവര്‍ത്തകരും ടിവി പുരം പി എച് സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നായി എത്തിച്ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.
ലേബലുകള്‍:
ആരോഗ്യം
2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച
കരിയാര്‍ സ്‌പില്‍വേ-കം-ബ്രിഡ്ജ് ശിലാസ്ഥാപനം നാടിന് ഉത്സവമായി
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച
കരിയാര്‍ സ്‌പില്‍വേ-കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം
1187 ചിങ്ങം 8
കരിയാര്‍ സ്‌പില്‍വേ-കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം സപ്തംബര്‍ നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വര്‍ഷങ്ങളായി താല്‍ക്കാലിക ഓരുമുട്ട് സ്ഥാപിക്കുന്ന ടി.വി.പുരം കോട്ടച്ചിറ ഭാഗത്ത് അന്ന് ഉച്ചയ്ക്ക് 12നാണ് മുഖ്യമന്ത്രി തറക്കല്ലിടുക. ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷനാകും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്താല്‍ സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശപ്രകാരം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സ്‌പില്‍വേ നിര്‍മിക്കുന്നത്. ഓരുവെള്ളം തടഞ്ഞുനിര്‍ത്തി കൃഷിയിറക്കുന്നതിന് സ്‌പില്‍വേ സഹായകമാകും.
ലേബലുകള്‍:
അറിയിപ്പുകള്
2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച
ജന്മാഷ്ടമിഘോഷയാത്ര
ലേബലുകള്‍:
ആരാധനാലയങ്ങള്‍
2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച
ഇന്റര്‍വ്യൂ 22 ന്
1187 ചിങ്ങം 4
ടി.വി.പുരം ഗവ. സ്ക്കൂളില്‍ ഒഴിവുള്ള എച്ച്എസ്എ ഇംഗ്ലീഷ് അധ്യാപക താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 22 നു രാവിലെ 11നു് കൂടിക്കാഴ്ചയ്ക്കു ഹാജരാവണം.
ലേബലുകള്‍:
അറിയിപ്പുകള്
ലൈബ്രറി കെട്ടിടത്തിന് എട്ടു ലക്ഷം
1187 ചിങ്ങം 4
ടി.വി.പുരത്തെ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറി ആന്‍ഡ് റീഡിംങ് റൂമിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ജോസ് കെ മാണി എം പി എട്ട് ലക്ഷം രൂപ അനുവദിച്ചു. ടി.വി.പുരം പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് കോട്ടച്ചിറ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന മത്സ്യബന്ധനം തൊഴിലാക്കിയിരുന്ന ധീവര സമുദായാംഗങ്ങളുടെ വൈഞ്ജാനിക ഉന്നമനത്തിനായി 1945 ല്‍
സ്ഥാപിതമായ ലൈബ്രറി ഉദ്ഘാടനം ചെയ്തത് വടക്കുംകൂര്‍ രാജാവാണ്. വൈക്കം താലൂക്കിലെ ആദ്യ ലൈബ്രറിയാണിത്.
ലേബലുകള്‍:
പൈതൃകം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

