വൈക്കം:കേരളസര്‍ക്കാര്‍ വിന്‍ വിന്‍ ലോട്ടറിയുടെ ഒരേ സീരിസിലും ഒരേ
നമ്പരിലും പെട്ട ലോട്ടറിടിക്കറ്റുകള്‍.2 ടിക്കറ്റുകളും എടുത്തത്
പള്ളിപ്പുറത്ത്‌ശേരി അന്നാശ്ശേരി ജേക്കബ്ബിനാണ് ഈ ഭാഗ്യ ടിക്കറ്റുകള്‍ക്ക്
ഉടമയായത്.ഡബ് ള്യു വൈ 490428 എന്ന നമ്പറില്‍ ഉള്ള രണ്ട് ടിക്കറ്റുകളും
ലഭ്യമായത് ഒരേ ഏജന്‍സിയില്‍ നിന്നാണ്.പെരുവയില്‍ നിന്നെടുത്ത 5
ടിക്കറ്റുകളില്‍ 2 എണ്ണമാണ് ഒരേ സീരീസില്‍ പെട്ടതാണ് എന്ന്
കണ്ടത്.ചേര്‍ത്തല ഏജന്‍സിയുടേതാണ് ടിക്കറ്റ്. കെട്ടിടനിര്‍മ്മാണതൊഴിലാളിയായ
ഇയാള്‍ പതിവായി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള ആളാണ്.ഇതില്‍ ഏതാണ്
ഒറിജനല്‍ ഏതാണ് വ്യാജന്‍ എന്നറിയാതെ ജോസഫ് കുഴങ്ങുകയാണ്. എന്താണ് എങ്കിലും
സാധാരണക്കാരനെ കബളിപ്പിക്കുന്ന ഈ ചൂതാട്ടത്തെ അംഗീകരിക്കാനാവില്ല എന്ന
നിലപാടിലാണ് ജോസഫ്.
2013 ജനുവരി 26, ശനിയാഴ്‌ച
ഒരേ സീരിസിലും ഒരേ നമ്പരിലും രണ്ട് ലോട്ടറി ടിക്കറ്റുകള്‍.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
പള്ളിപ്രത്തുശ്ശേരി ബാങ്കിലെ അഴിമതി അന്വേഷിക്കണം: സിപിഐ എം
പള്ളിപ്രത്തുശ്ശേരി 923-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിലെ
അഴിമതി അന്വേഷിക്കണമെന്ന് സിപിഐ എം ടി വി പുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി
ആവശ്യപ്പെട്ടു. ഗൃഹോപകരണ വായ്പയിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്.
അംഗീകൃത കമ്പനികളുടെ ലേബലില്‍ നല്‍കുന്ന ടിവിയും ഇന്‍ഡക്ഷന്‍ കുക്കറും
നിലവിലില്ലാത്ത കമ്പനികളുടെതാണ.് ഇതിന് പ്രതിഫലമായി ഒരു കാറാണ് കമീഷനായി
സെക്രട്ടറിക്ക് ലഭിച്ചതത്രെ. മുക്കുപണ്ടം ബാങ്കില്‍ പണയംവച്ച്
സെക്രട്ടറിയും പ്രസിഡന്റും ലക്ഷക്കണക്കിന് രൂപയാണ് തിരിമറി നടത്തിയതെന്നും
ആരോപണമുണ്ട്. ഈ തുക റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണ് ചെലവഴിച്ചത്.
ബാങ്കില്‍ പുതിയതായി നിയമിച്ചവരില്‍നിന്ന് 15ലക്ഷം രൂപ വീതമാണ് വാങ്ങിയത്.
കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ പ്രദേശങ്ങളിലുള്ള ബ്ലേഡ്
ബാങ്കുകള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം. പാവപ്പെട്ട
അംഗങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നതും യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍
പതിവാണ്. എന്നാല്‍ ചിലര്‍ക്ക് പരിധിവിട്ട് ലക്ഷക്കണക്കിന് രൂപ വായ്പനല്‍കി
കമീഷന്‍ വാങ്ങുന്നതായും ആരോപണമുണ്ട്.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
ജനജാഗ്രതാസദസ്സ്
ലേബലുകള്‍:
കലാ-സാംസ്കാരികം
ഷട്ടില്‍ ടൂര്‍ണമെന്റ്
29, 30 തിയ്യതികളില്‍ ചെമ്മനത്തുകരയിലാണ് ഷട്ടില്‍ ടൂര്‍ണമെന്റ് (ഡബിള്‍സ്). പങ്കെടുക്കാനുള്ളവര്‍ 26നുമുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകസമിതി സെക്രട്ടറി സിജീഷ്‌കുമാര്‍ അറിയിച്ചു. ഫോണ്‍: 9562919373.
ലേബലുകള്‍:
അറിയിപ്പുകള്
2012 ഡിസംബർ 22, ശനിയാഴ്‌ച
കക്ക വാങ്ങാന്‍ ആളില്ല; തൊഴിലാളികള്‍ പട്ടിണിയില്‍
വൈക്കം: ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും കക്കവാരി ഉപജീവനം
നടത്തുന്ന പരമ്പരാഗത തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ
ഇറക്കുമതിനയം മൂലം പ്രതിസന്ധിയില്‍. വൈക്കം, മുഹമ്മ, തൈക്കാട്ടുശേരി,
കുത്തിയതോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 13 കക്കാ സഹകരണസംഘങ്ങളിലെ
അംഗങ്ങളായ ആയിരക്കണക്കിന് തൊഴിലാളികള്‍ വാരിയ കക്ക കെട്ടിക്കിടക്കുന്നതാണ്
പ്രതിസന്ധിക്ക് കാരണം.
കക്ക വിറ്റഴിക്കാന്‍ കഴിയാത്തതുമൂലം തൊഴിലാളികള്‍ക്ക് കൂലി
കൊടുക്കാന്‍പോലും സഹകരണസംഘങ്ങള്‍ക്കാവുന്നില്ല. കക്ക കൊണ്ടുവന്നാല്‍
വിറ്റഴിക്കാന്‍ വിപണി ഇല്ലാത്തതിനാല്‍ മാസങ്ങളായി ഈ മേഖലയിലെ തൊഴിലാളികള്‍
കക്ക വാരല്‍ നിര്‍ത്തിയിരിക്കുകയാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന
കുമ്മായവും രാജസ്ഥാന്‍ സ്റ്റോണ്‍ പൗഡറും വില കുറച്ച് ലഭിക്കുന്നതുമൂലം
ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്, കൊച്ചിയിലെ സിഎംആര്‍, ബിനാനിസിങ്ക്,
കൊല്ലത്തെ കെഎംഎംഎല്‍, വെള്ളൂരിലെ എച്ച്എന്‍എല്‍ എന്നീ സ്ഥാപനങ്ങള്‍ കക്കാ
ചൂളകളില്‍ നിന്നുള്ള കുമ്മായം വാങ്ങാതെയായി. ഈ കമ്പനികള്‍ നൂറുകണക്കിന്
ടണ്‍ കുമ്മായം പ്രതിദിനം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്്. ഗുണനിലവാരം കുറഞ്ഞ
കുമ്മായമാണ് ഇവ ഉപയോഗിച്ചുവരുന്നത്. ഈ കുമ്മായം ഉപയോഗിച്ച് നിര്‍മിക്കുന്ന
സിമന്റ്, ഔഷധങ്ങള്‍, പെയിന്റ്, എന്നിവയുടെയും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള
നീറ്റുകക്കായുടെയും ഗുണമേന്മയില്ലാതെയായി.
കക്കാ സഹകരണ സംഘങ്ങളില്‍ നിന്നും റോയല്‍റ്റി, ടാക്സ് ഇനങ്ങളിലായി
കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്നത്. വ്യവസായം
പ്രതിസന്ധിയിലായതോടെ സര്‍ക്കാരിന് നല്‍കുന്ന ടാക്സ് അടയ്ക്കാനാവാതെ
കക്കാസഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന നീറ്റുകക്കയുടെ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ
ആക്കിയതിലൂടെ നീറ്റുകക്കയുടെ വിതരണവും മുടങ്ങി. മറ്റ് തൊഴിലുകളൊന്നും
അറിയാത്ത പരമ്പരാഗത കക്കവാരല്‍ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്.
തൊഴിലാളികള്‍ വാരിക്കൊണ്ടുവരുന്ന കക്കയും അതിന്റെ ഉല്‍പന്നങ്ങളും
വിറ്റഴിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. തൊഴില്‍
സംരക്ഷിക്കുന്നതിനും പരമ്പരാഗത കക്കാ വ്യവസായം നിലനിര്‍ത്താനുമായി കക്ക
വാരല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
2012 ഡിസംബർ 16, ഞായറാഴ്‌ച
കാലിത്തീറ്റ സബ്‌സിഡിക്ക് അപേക്ഷിക്കണം
ടി.വി.പുരം: മൃഗസംരക്ഷണ വകുപ്പ് ടി.വി.പുരം പഞ്ചായത്തില്‍ നടപ്പാക്കുന്ന കാലിത്തീറ്റ പദ്ധതിയില്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ഉള്ള ആനുകൂല്യത്തിന് ക്ഷീര കര്‍ഷകര്‍ 20നു മുമ്പ് അപേക്ഷ നല്‍കണം.
ലേബലുകള്‍:
അറിയിപ്പുകള്
2012 ഡിസംബർ 5, ബുധനാഴ്‌ച
സ്വകാര്യബസ്സുകള്‍ ട്രിപ്പ് മുടക്കുന്നു
സ്വകാര്യബസ്സുകള്‍ അകാരണമായി ട്രിപ്പ് മുടക്കുന്നതിനാല്‍
വൈക്കം-ടി.വി.പുരം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. 12 സ്വകാര്യബസ്സുകളും
ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സും ഇതിലെ ഓടുന്നുണ്ട്. ജനങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍,
വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും നഗരത്തിലെത്താന്‍ ബസ് സര്‍വീസാണ് ആശ്രയം.
സ്വകാര്യബസ്സുകള്‍ ട്രിപ്പ് മുടക്കുന്നത് പ്രദേശവാസികളെ ഏറെ
വിഷമത്തിലാക്കി. കെ.എസ്.ആര്‍.ടി.സി. ബസ്സും രാവിലെ ഒരു ട്രിപ്പാണ്
ഓടുന്നത്. ട്രിപ്പ് മുടക്കുന്ന സ്വകാര്യബസ്സുകള്‍ക്കെതിരെ നടപടി
എടുക്കണമെന്നും കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വീസുകളുടെ എണ്ണം
വര്‍ധിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ലേബലുകള്‍:
നാട്ടുവാര്‍ത്തകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)