പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2011, സെപ്റ്റംബർ 25, ഞായറാഴ്‌ചടിവി പുരം പഞ്ചായത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലോറിനേഷന്‍ പരിപാടി ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കേരളാ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും, പ്രസിദ്ധ ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ. ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം പരിസര ശുചിത്വം എന്നിവയുടെ കാര്യത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടു കൂടിയ ജനകീയ കാമ്പയിന്‍ ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊതവറ സെന്റ് സേവേഴ്സ് കോളേജ്, തലയോലപ്പറമ്പ് ഡിബി കോളേജ് എന്നീ കോളേജുകളിലെ എന്‍ എസ് എസ് വോളന്റിയേഴ്സും പരിഷത്ത് ആശാ പ്രവര്‍ത്തകരും ടിവി പുരം പി എച് സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നായി എത്തിച്ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.